സാരിയിലും നൈറ്റിയിലും ഫുട്‌ബോള്‍ കളിച്ച് വീട്ടമ്മമാര്‍
1 min readടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച് ആസ്വദിച്ച് വീട്ടമ്മമാര്‍. മലപ്പുറം കാവന്നൂര്‍ പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നൈറ്റിയും സാരിയും ധരിച്ച് ഗ്രൗണ്ടില്‍ ആവേശത്തോടെ പന്തുതട്ടുന്ന വീട്ടമ്മമാരാണ് വീഡിയോയ്‌ലെ താരങ്ങള്‍. അമ്മമാര്‍ പൊളിച്ചു എന്ന കാപ്ഷനോടെ ഒരു ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധി പോസിറ്റീവ് കമന്റുകളാണ് വരുന്നത്.
https://www.instagram.com/reel/Cv03Q_5tb6L/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==