ഭ്രമിപ്പിക്കാൻ ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും സൗണ്ട് ട്രാക്കും

1 min read

പാണൻ പാട്ടിന്റെ പതിഞ്ഞ താളവും ഭീതിയുടെ പെരുമ്പറയുമായി ഭ്രമയുഗം സൗണ്ട് ട്രാക്ക്

പ്രഖ്യാപനം മുതൽ തന്നെ വളരെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ വ്യത്യസ്തമായ ‘ ലുക്ക് തന്നെയാണ് ഈ ആകാംക്ഷയ്ക്ക് കാരണം. ആന്റി ഹീറോ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരിക്കും ഭ്രമ യുഗം എന്നും പറഞ്ഞു കേൾക്കുന്നു. ഇതെല്ലാം ശരിവെയ്ക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്ററുകളും. മമ്മൂട്ടിയെ കൂടാതെ ഹരിശ്രീ അശോകനും സിദ്ധാർത്ഥ് ഭരതനും ചിത്രത്തിലുണ്ട്. 

ഫെബ്രുവരി 15 ന് ഭ്രമയുഗം തിയേറ്ററുകളിലെത്തും. ഇതിനു മുന്നോടിയായി പുറത്തിറങ്ങിയ സൗണ്ട് ട്രാക്കും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാണൻ പാട്ടിനെ അനുസ്മരിപ്പിക്കുന്ന പതിഞ്ഞ താളത്തിലുള്ള സൗണ്ട് ട്രാക്ക് വേറൊരു ലോകത്തേക്കാണ് ആസ്വാദകനെ നയിക്കുന്നത്. . ചിത്രത്തെക്കുറിച്ചുള്ള നിഗൂഢത ഒന്നു കൂടി വർദ്ധിപ്പിക്കുന്നതാണ് ഈ സൗണ്ട് ട്രാക്ക്. . ട്രാക്കിൽ കേട്ട വരികളെയും ഈണത്തെയും പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. ഭീതിയുടെ ഹൃദയ താളം.. ഇത് തിയേറ്റർ കുലുക്കും എന്നാണ് ഒരു സഹൃദയൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇതോടൊപ്പം ഭ്രമയുഗത്തിന്റെ പുതിയൊരു പോസ്റ്റർ കൂടി പുറത്തിറക്കിയിട്ടുണ്ട് അണിയറ പ്രവർത്തകർ. മന്ത്രവാദ കളത്തിനു മുന്നിൽ ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രമാണ് പോസ്റ്ററിൽ .. തികച്ചും വ്യത്യസ്തമായൊരു ലുക്ക്. ഇതോടെ മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത് എന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാകുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിലുള്ള മമ്മൂട്ടിയുടെ കഴിവിനെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ . അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം അതിനു തെളിവാണ്. ഇമേജ് നോക്കാതെ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ തേടി കണ്ടെത്തുന്നു മമ്മൂട്ടി. പലതും പരീക്ഷണ ചിത്രങ്ങൾ തന്നെയെന്നു പറയാം. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്യുന്നു. ഫെബ്രുവരി 15 നായുള്ള കാത്തിരിപ്പിലാണിപ്പോൾ മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും

Related posts:

Leave a Reply

Your email address will not be published.