സിഐഡി മൂസ 2ൽ ഉണ്ടാകില്ലെന്ന് സലിംകുമാർ

1 min read

സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ഇനിയും ചെയ്യും – ഹരിശ്രീ അശോകൻ

തിയേറ്ററുകളെ ഇളക്കിമറിച്ച മുഴുനീള ഹാസ്യചിത്രമായിരുന്നു സിഐഡി മൂസ. ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത സിനിമ. ചിത്രം തിയേറ്ററുകളിലുണ്ടാക്കിയ ചിരി ഇന്നും അവസാനിച്ചിട്ടില്ല. ദിലീപിനെ കൂടാതെ മുരളി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സലിംകുമാർ, ഭാവന, ബിന്ദുപണിക്കർ, ക്യാപ്റ്റൻ രാജു, സുകുമാരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം വൻ ഹിറ്റായതിനു പിന്നാലെ സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ദിലീപും ജോണി ആന്റണിയും പ്രഖ്യാപിച്ചിരുന്നു. നായകൻ ദിലീപ് തന്നെയായിരിക്കും.  മറ്റ് താരങ്ങൾ ആരൊക്കെയെന്ന് വ്യക്തമല്ല.

ഇതിനിടെയാണ് സിഐഡി മൂസയ്ക്ക് രണ്ടാംഭാഗം വേണ്ടെന്ന പക്ഷക്കാരനാണ് താനെന്ന് സലിംകുമാർ പറയുന്നത്. രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു.  നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായമല്ല ഇപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ എന്നാണ് സലിംകുമാർ പറയുന്നത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ ഇക്കാര്യം വ്യക്തമാക്കുന്നത്.

സിനിമയിൽ തൊരപ്പൻ കൊച്ചുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിശ്രീ അശോകനായിരുന്നു. ആദ്യാവസാനം കയ്യടി നേടിയ ഒരു മുഴുനീള കഥാപാത്രം. തനിക്ക് ഇണങ്ങുന്ന എാതു വേഷവും ചെയ്യുമെന്ന് പറയുന്നു ഹരിശ്രീ അശോകൻ. എനിക്ക് ഇണങ്ങുന്ന എാതു വേഷവും ചെയ്യാൻ ഞാൻ തയ്യാറാണ്. സിഐഡി മൂസയിലെ പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതുപോലൊരു കഥാപാത്രം ഇനിയും ഞാൻ ചെയ്യും. തന്റെ നയം വ്യക്തമാക്കുന്നു ഹരിശ്രീ അശോകൻ.

Related posts:

Leave a Reply

Your email address will not be published.