ഷാരൂഖ്ഖാൻ ചിത്രം ജവാന്റെ വിതരണാവകാശം ഗോകുലം മൂവീസിന്

1 min read

ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന ഷാരൂഖ്ഖാൻ ചിത്രമാണ് ജവാൻ. ചിത്രത്തിന്റെ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്.  ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജവാൻ. ഒരു ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ മൂവി. വൻവിജയം നേടിയ പത്താനുശേഷം ഷാരൂഖ്ഖാൻ നായകനാവുന്ന ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്. നായിക മറ്റാരുമല്ല, സൂപ്പർ താരം നയൻതാര തന്നെ. വിജയ്‌സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു.
തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ചിത്രത്തിലെ സിന്ദാബന്ദാ എന്ന ഗാനം ഇതിനകം വൈറലായിക്കഴിഞ്ഞു.

Related posts:

Leave a Reply

Your email address will not be published.