പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ്

1 min read

അമ്പലവയല്‍: വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് . തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെണ്‍കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന പിതാവ് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തില്‍ വെച്ചായിരുന്നു അതിക്രമം. സംഭവം പുറത്ത്പറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

കേസ് എടുത്തതിന് പിന്നാലെ വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടി അവിടെ തങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ആണ് തെളിവെടുപ്പിനെ എഎസ്‌ഐ അപമര്യാദയായി പെരുമാറിയ കാര്യം തങ്ങളോട് വെളിപ്പെടുത്തിയത്. ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി താന്‍ കാര്യങ്ങള്‍ തിരക്കി. മകള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അന്ന് പോലീസ് പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തുന്നു.

ഗ്രേഡ് എസ്.ഐക്കെതിരെ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് പറയുന്ന പിതാവ് അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുണ്ടെന്നും മകള്‍ക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെടുന്നു. പോലീസിനെ വിശ്വസിച്ചാണ് മകളെ തെളിവെടുപ്പിന് അവര്‍ക്കൊപ്പം അയച്ചതെന്നും തെളിവെടുപ്പിന്റെ പേരില്‍ കുട്ടിയെ ഊട്ടിയില്‍ കൊണ്ടുപോയി ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.