പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല

1 min read

തിരുവനന്തപുരം : പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ ഇടമുണ്ട്.പാര്‍ട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തരൂരിന്റെ മലബാര്‍ പര്യടനത്തെ കുറിച്ചും അതിന്മേലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കാണ് ചെന്നിത്തലയുടെ പ്രതികരണം

ശശി തരൂരിന്റെ മലബാര്‍ പര്യടനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നേതൃത്വം ഇടംകോലിട്ടതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ചില പരിപാടികള്‍ ജില്ല കോണ്‍ഗ്രസ് കമ്മറ്റികള്‍ മാറ്റിയതും മാറ്റാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.എന്നാല്‍ തരൂര്‍ പങ്കെടുത്ത പരിപാടികളിലെല്ലാം പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ആയിരുന്നു. ഇതിനിടയില്‍ തരൂര്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടതും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പലര്‍ക്കും അതൃപ്തി ഉണ്ടാക്കി.

വിവാദവും ശീത യുദ്ധവും തുടരുന്നതിനിടെ തിരുവനന്തപുരത്തെത്തിയ തരൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് സമര പന്തലിലെത്തി. ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നല്‍കുകയും ചെയ്തു തരൂര്‍

Related posts:

Leave a Reply

Your email address will not be published.