എറണാകുളത്ത് സ്വകാര്യ ബസ് പണിമുടക്ക്, കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

1 min read

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ് സൂചന പണിമുടക്ക് നടത്തുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസ് തൊഴിലാളികളെയും ഉടമകളെയും അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം. ആവശ്യങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇന്നത്തെ ബസ് പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. സ്വകാര്യ ബസ് പണിമുടക്കിന്റെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്ന് അധിക സര്‍വീസ് നടത്തും. ഫോര്‍ട്ട് കൊച്ചി മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസ് ഒരുക്കി. ആവശ്യമുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.