പി കെ ശ്രീമതിയെ പിന്തുണച്ച് ഇ പി ജയരാജന്‍

1 min read

കണ്ണൂര്‍ : പൊലീസിനെ വിമര്‍ശിച്ചുള്ള പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഇ പി ജയരാജന്‍. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ് ബലാത്സംഗ കേസില്‍ പ്രതിയായ സിഐ സുനുവിന്റെ കാര്യത്തില്‍ സംഭവിച്ചത്.
ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പൊലീസുകാര്‍ക്കെതിരായ കേസുകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് പി കെ ശ്രീമതി ഫേസ് ബുക്കില്‍ വിമര്‍ശന പോസ്റ്റിട്ടത്. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയായിരുന്നു പി കെ ശ്രീമതിയുടെ പോസ്റ്റ്. കൂട്ട ബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ സുനുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു വിമര്‍ശനം. തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ആര്‍ സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാനമായി നിരവധി പരാതികളാണ് പൊലീസുകാര്‍ക്കെതിരെ ഉയരുന്നത്.

Related posts:

Leave a Reply

Your email address will not be published.