ചില പൊലീസുകാര്‍ സര്‍ക്കാരിനെ നാണം കെടുത്തുന്നു; കിളികൊല്ലൂര്‍ സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്‌ഐ
1 min readകൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സ!ര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണം. കുറ്റക്കാരായ മുഴുവന്‍ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ല. ഡിവൈഎഫ്‌ഐ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. പൊലീസ് മര്‍ദ്ദനത്തിന് ഇരയായ വിഘ്‌നേഷിനെ സനോജ് വീട്ടിലെത്തി കണ്ടു. കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.