മേയറുടെ കത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പ്, യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ നീക്കം’ വി ഡി സതീശന്‍
1 min readതിരുവനന്തപുരം; കരാര്‍ നിയമനത്തിന് ലിസ്റ്റ് തേടി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ ശുപാര്‍ശ കത്ത് അയച്ച സംഭവത്തിലെ ക്രൈം അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി..ഈ അന്വേഷണം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ്.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒതുങ്ങുന്നതല്ല ഇത്.കേരളത്തിലെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളും പ്രതിപക്ഷം പുറത്തു കൊണ്ടുവരും.PSC നിയമനം പോലും പല പൊതുമേഖല സ്ഥാപനങ്ങളിലും നടക്കുന്നില്ല.താല്‍ക്കാലിക നിയമ വിവരം ശേഖരിക്കുന്നു.ഇതിനു ശേഷം നിയമ നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.ആനാവൂര്‍ നാഗപ്പന്‍ എന്നാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ആയത് ? ഡിആര്‍ അനില്‍ കത്തെഴുതിയെന്ന് സമ്മതിച്ചു, ആ മാന്യതയെങ്കിലും മേയറില്‍ നിന്ന് പ്രതീക്ഷിക്കുന്നു.പിന്‍വാതില്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് വഴിയാക്കാനുള്ള തീരുമാനം മേയറുടെ കത്തിനെ തുടര്‍ന്ന് , അക്കാര്യത്തില്‍ മേയറോട് നന്ദിയുണ്ടെന്നും സതീശന്‍ പരിഹസിച്ചു. കോര്‍പറേഷനു മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധം അദ്ദേഹം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇന്ന് കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ കത്തിലെ മേല്‍വിലാസക്കാരനായ സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വിവാദ കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നലെ മേയറുടെ മൊഴിയെടുത്തത്. മേയറുടെ വീട്ടില്‍ വച്ച് ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയര്‍ മൊഴി നല്‍കാന്‍ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.കത്ത് വ്യാജമാണെന്നാണ് ആര്യ രാജേന്ദ്രന്റെ മൊഴി. കത്ത് താന്‍ നല്‍കിയിട്ടില്ലെന്നും ഒപ്പ് സ്‌കാന്‍ ചെയ്ത് കയറ്റിയതാകാമെന്നും ആര്യ രാജേന്ദ്രന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി എന്നാണ് വിവരം. നിയമനത്തിനായി ശുപാര്‍ശ അറിയിക്കാറില്ലെന്നും താന്‍ കത്ത് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മേയറുടെ മൊഴിയില്‍ പറയുന്നു.