തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
1 min readകണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്. തലശ്ശേരി സിജെഎം കോടതിയില്‍ 15 ദിവസം കൊണ്ടാണ് സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ മൂന്നിന് വൈകിട്ടാണ് കുഞ്ഞിനെ യുവാവ് ക്രൂരമായി ആക്രമിച്ചത്.
കാറില്‍ ചാരിനിന്നതിനാണ് രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു ന്യൂസ് റിപ്പോര്‍ട്ടും ദൃശ്യങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.