എം.വി. ഗോവിന്ദന്‍ സിപിഎം പിബിയില്‍; നിയമനം കോടിയേരിയുടെ ഒഴിവില്‍
1 min readന്യൂഡല്‍ഹി: സി .പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് എം.വി. ഗോവിന്ദനെ നിയോഗിച്ചത്.
17 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തില്‍നിന്ന് കോടിയേരി ഉള്‍പ്പെടെ നാല് അംഗങ്ങളാണുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരാണ് കേരളഘടകത്തില്‍നിന്നുള്ള മറ്റുനേതാക്കള്‍.
കേന്ദ്രകമ്മറ്റിയിലെ മുതിര്‍ന്ന അംഗങ്ങളായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, എ.കെ. ബാലന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരുടെ പേരുകളും പി.ബി.ക്കുമുന്നിലുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സെക്രട്ടറിയെന്ന മുന്‍തൂക്കമാണ് ഗോവിന്ദന് ലഭിച്ചത്.