മോദിയെ വേട്ടയാടിയവര്‍ക്കേറ്റ കനത്ത പ്രഹരം
1 min readഡല്‍ഹി: നോട്ടു നിരോധനത്തില്‍ പ്രധാന മന്ത്രിയെ വേട്ടയാടിയവര്‍ക്കേറ്റ കനത്ത പ്രഹരമെന്ന് വി മുരളീധരന്‍. നോട്ട് നിരോധനത്തില്‍ സുപ്രീം കോടതി ഉത്തരവിനെ ശരിവെച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്. സുപ്രീം കോടതി ഉത്തരവിനെ രാഷ്ട്രത്തലവന്‍െ തൊപ്പിയിലെ പൊന്‍തൂവലായാണ് കാണപ്പെടുന്നതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
നോട്ടുനിരോധനത്തിലൂടെ രാജ്യന്മയാണ് ഉദ്ദേശിച്ചത് എന്നതില്‍ ഇനി സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ പോരാട്ടമാണെന്ന് പരമോന്നത കോടതി അടിവരയിടുന്നു. റിസര്‍വ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളിയെന്നും മുരളീധരന്‍ പറഞ്ഞു.