സുധാകരന് പിന്തുണയുമായി നേതാക്കള്‍; മലക്കം മറിഞ്ഞ് വിഡി സതീശന്‍

1 min read

തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കെ സുധാകനെതിരായ നീക്കങ്ങള്‍ക്ക് തടയിട്ട് ഐ ഗ്രൂപ്പ്. നാക്ക് പിഴയെന്ന് വിശദീകരിച്ചതോടെ പ്രശ്‌നം തീര്‍ന്നുവെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല സുധാകരനെ പിന്തുണച്ചു. ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ ഗൗരവതരമെന്ന് ഇന്നലെ പറഞ്ഞ പ്രതിപക്ഷനേതാവ് ഇന്ന് സുധാകരന്റ വിശദീകരണം പാര്‍ട്ടി അംഗീകരിച്ചെന്ന് പറഞ്ഞ് മയപ്പെടുത്തി.

അധ്യക്ഷ പദത്തില്‍ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവര്‍ത്തിച്ചുള്ള വിവാദ പരാമാര്‍ശങ്ങളുണ്ടായത്. പാര്‍ട്ടി വെട്ടിലായതോടെ സുധാകരനെതിരായ നീക്കങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമായി. ലീഗ് അതൃപ്തി അറിയിച്ചത് അവസരമാക്കി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തന്നെ പരസ്യമായി കടുപ്പിച്ചു. കെ. മുരളീധരനടക്കമുള്ള നേതാക്കളും തിരുത്തല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യസമിതിയില്‍ പ്രസിഡന്റിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് നേതാക്കള്‍ തയ്യാറെടുക്കുന്നതിനിടെയാണ് സുധാകരന്റെ രാജിസന്നദ്ധതാ നീക്കം. സതീശനുമായി ഉടക്ക് തുടര്‍ന്ന് സുധാകരനുമായി അനുരജ്ഞനത്തിലെത്തിയ ചെന്നിത്തല വിവാദത്തിന് കര്‍ട്ടനിട്ടെന്ന് പ്രഖ്യാപിച്ച് സുധാകരന് പരസ്യ പിന്തുണ നല്‍കി.

രക്തസാക്ഷി പരിവേഷത്തിലേക്ക് സുധാകരനെത്തിയതും ലീഗിന്റെ അതൃപ്തിക്ക് കോണ്‍ഗ്രസ് വഴങ്ങിയെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതും മനസിലാക്കി സതീശനും അയഞ്ഞു. സുധാകരന്റെ ചികിത്സ കണക്കിലെടുത്ത് നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. ഇനി എന്ന് യോഗം ചേരുമെന്നതില്‍ വ്യക്തതയില്ല. പ്രസിഡന്റിനെ ആര്‍എസ്എസ് അനുകൂല വിവാദം എങ്ങിനെ തീര്‍ക്കണമെന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ ആശയക്കുഴപ്പമായിരുന്നു

കെ സുധാകരന്‍ തന്നെ വധിക്കാന്‍ അയച്ചതും ആര്‍എസ്എസുകാരെയെന്ന് ഇപി ജയരാജന്‍

Related posts:

Leave a Reply

Your email address will not be published.