മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി
1 min readഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോണ്‍?ഗ്രസാണ് പരാതി നല്‍കിയത്. ബിജെപി പതാകയും കാവി സ്‌കാര്‍ഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകള്‍ക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റ് ലീഗല്‍ സെല്‍ ചെയര്‍മാന്‍ യോഗേഷ് റവാണി നല്‍കിയ പരാതിയില്‍ ആരോപിച്ചു.
പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റില്‍ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം ബൂത്ത് എത്തും മുമ്പേ ഇറങ്ങി നടക്കുകയും വഴിയില്‍ ആളുകളുമായി സംവദിക്കുകയും ചെയ്‌തെന്നും പരാതിക്കാരന്‍ പറഞ്ഞു. ചട്ടം ലംഘിച്ച് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ സ്വാധീനിക്കുകയുമാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു.
മോദി വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക, ദേശീയ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്‌തെന്നും ഇതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പരാതിയില്‍ പറയുന്നു. നേരത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പോസ്റ്ററുകളും ബാനറുകളും വോട്ടെടുപ്പ് ദിവസം ഘട്‌ലോദിയ മണ്ഡലത്തില്‍ പ്രദര്‍ശിപ്പിച്ചതിനെച്ചൊല്ലിയും പരാതിയുയര്‍ന്നിരുന്നു. അഹമ്മദാബാദിലെ ബാപ്പുനഗറിലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ കയറി ബഹളം ഉണ്ടാക്കിയതിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കി