കുഴഞ്ഞുവീണ മത്സബന്ധന തൊഴിലാളിക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്
1 min readഅമ്പലപ്പുഴ: ആഴക്കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ കുഴഞ്ഞുവീണ തൊഴിലാളിക്ക് രക്ഷകരായി തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ്. തോട്ടപ്പള്ളി പടിഞ്ഞാറ് ഭാഗത്ത് പത്തൊമ്പതാം മൈലില്‍ ജനുവരി ബോട്ടിലെ തൊഴിലാളി കോമന പുതുവല്‍ സുനിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണത്. അപ്പോള്‍ തന്ന കൂടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് തൊട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം യഹിയയുടെ നിര്‍ദേശ പ്രകാരം സി പി ഒഷെജീര്‍ സി എം, ലാസ്‌ക്കര്‍ ലിജു, നിഖില്‍, കോസ്റ്റല്‍ വാര്‍ഡന്‍ മാരായ ശ്രീമോന്‍, പ്രമോദ് എന്നിവര്‍ കടലിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചു. ഇവര്‍ കടലില്‍ വച്ച് മത്സ്യബന്ധന ബോട്ടിനെ കണ്ടെത്തുകയും തുടര്‍ന്ന് ബോട്ടില്‍ നിന്ന് സുനിയെ രക്ഷിച്ചു കരക്ക് എത്തിക്കുകയും ചെയ്തു. ഈ സമയം ഹാര്‍ബറില്‍ സജ്ജീകരിച്ചിരുന്ന ആംബുലന്‍സില്‍ സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.