നടപടി ഉറപ്പ്, എല്‍ദോസ് എംഎല്‍എ പ്രതിയായ ബലാത്സംഗ വധശ്രമ കേസില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

1 min read

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ പ്രതിയായ കേസില്‍ ആദ്യമായി പരസ്യ പ്രതികരണം നടത്തി മുഖ്യമന്ത്രി. എല്‍ദോസ് എം എല്‍ എയ്‌ക്കെതിരായ സ്ത്രീയുടെ പരാതി ഗൗരവമായതാണെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ കേസില്‍ ഗൗരവമായ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പ് നല്‍കി. വിദേശ യാത്രയുടെ നേട്ടങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവ!ര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എല്‍ദോസ് കേസില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്.

അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ വിഷയത്തില്‍ ഇന്ന് വൈകുന്നേരം യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും പ്രതികരിച്ചിരുന്നു. എം എല്‍ എയുടെ വിശദീകരണം സമയപരിധിക്കുള്ളില്‍ കിട്ടിയില്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് നടപടി പ്രഖ്യാപിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി. വിഷയം യു ഡി എഫ് ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമയത്ത് കിട്ടിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും ഹസ്സന്‍ വിശദീകരിച്ചു.

അതേസമയം ബലാത്സംഗക്കേസിന് പുറമേ എല്‍ദോസിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വധശ്രമം, സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള്‍ കൂടിയാണ് എം എല്‍ എക്കെതിരെ പുതുതായി ചുമത്തിയത്. പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കുകയും ചെയ്തു. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് ക്രൈം ബ്രാഞ്ച് പുതിയ വകുപ്പുകളും ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതുകൊണ്ടാണ് വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയ്ക്കുള്ള വകുപ്പുകള്‍ കൂടി കേസില്‍ ചേര്‍ത്തത്. അതേസമയം പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ എം എല്‍ എയെ ഇനിയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.