കൂട്ടബലാത്സംഗക്കേസ്: സിഐ സുനു അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഇന്ന്

1 min read

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്.

വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികള്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി. അഞ്ച് പ്രതികളെയും തൃക്കാക്കര പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related posts:

Leave a Reply

Your email address will not be published.