ഇടവേളക്ക് ശേഷം സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ദിവസം മുഖ്യമന്ത്രി തീരുമാനിക്കും

1 min read

തിരുവനന്തപുരം: ഇടവേളക്ക് ശേഷം സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചു വരുന്നു. ഏറെ വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിലെ ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരുന്ന സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈല്‍ രാജി വെച്ചത്. മാസങ്ങള്‍ക്ക് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ റെഫര്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് വീണ്ടും മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ്.

വിമര്‍ശനാത്മകമായി സംസാരിക്ക മാത്രമേ സജി ചെറിയാന്‍ ചെയ്തിട്ടുള്ളു എന്നും ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളേയോ അവഹേളിക്കുന്ന തരത്തില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലാണ് സജി ചെറിയാന്റെ വിവാദത്തിലേക്ക് നയിച്ച വിവാദ പരാമര്‍ശം നടന്നത്.

ഭരണഘടനയിലെ മൗലിക അവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പുമാണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നുമാണ് മല്ലപ്പള്ളി പ്രസംഗത്തില്‍ സജിചെറിയാന്‍ പറഞ്ഞത്. പരാമര്‍ശ്ശം വൈകാതെ തന്നെ വിവാദമായിരുന്നു എന്നാല്‍ തിരുവല്ല റാന്നി എംഎല്‍എമാര്‍ പങ്കെടുത്ത വേദിയിലെ പരാമര്‍ശത്തില്‍ എംഎല്‍എമാര്‍ക്ക് ഒരു തരത്തിലുള്ള ഭരണഘടന അവഹേളനമായി തോന്നിയില്ല എന്നാണ് മൊഴി നല്‍കിയത്.

Related posts:

Leave a Reply

Your email address will not be published.