പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകം; പ്രതിയുടെ ലിസ്റ്റില്‍ പൊന്നാനിക്കാരനും? ഒന്നരമാസത്തിനകം കുറ്റപത്രമെന്ന് കമ്മീഷണര്‍

1 min read

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ 23കാരിയായ പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ . പ്രതിയായ ശ്യാംജിത് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പാനൂരിലെ വിഷ്ണുപ്രിയെ കൊലപ്പെടുത്തിയ ശ്യാംജിത്തില്‍ നിന്ന് കൂടുതല്‍ അറിയാനുണ്ട്. പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് അന്വേഷിക്കും. പ്രണയം നിരസിച്ചതിന്റെ പകയില്‍ ഇയാള്‍ ചെയ്തതെല്ലാം പൊലീസ് വിലയിരുത്തുന്നു. കൊലയ്ക്ക് മുമ്പ് ചില സിനിമകള്‍ കണ്ട് ആസൂത്രണം നടത്തി. ഒന്നരമാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ശ്യാംജിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തളിപ്പറമ്പ് മുനിസിപ്പല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ശ്യാംജിതിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്.

ശനിയാഴ്ചയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.

വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതി കൊലപാതകത്തിന് ഉപയോ?ഗിച്ച വസ്തുക്കളെല്ലാം തന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ വാങ്ങിയ കടകളിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്. കൊലപാതകത്തിന് ശേഷം ബൈക്കില്‍ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്ത്, വീടിനടുത്തുള്ള ഒരു കുഴിയില്‍ ബാഗ് വച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവച്ചു. പിന്നീട് വീട്ടില്‍ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയില്‍ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.

Related posts:

Leave a Reply

Your email address will not be published.