കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

1 min read

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഞായറാഴ്ചയോടെ മോക്കാ ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരം തൊടും. കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മോക്ക ചുഴലിക്കാറ്റ് മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും മഴ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ ഇന്ന് ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.

അടുത്ത മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.