പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബിനെതിരെ കേസ്
1 min readകൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.
ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്നാണ് പരാതി. പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എല്‍ എ രംഗത്ത് വന്നിരുന്നു. എം എല്‍ എയും ട്വന്റി 20 യും തമ്മിലുള്ള തുറന്ന പോരില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.