ആന്റണി ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഉള്ളില്‍ താലോലിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍
1 min read
കൊച്ചി: ക്ഷേത്രവിശ്വാസികളെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദുഹിന്ദുത്വത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തരുതെന്ന ആന്റണിയുടെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത്. ആന്റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള കാപാട്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാമ സേതു ഇല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിക്കുന്ന നിലപാട് എടുക്കുകയും ചെയ്ത വ്യക്തിയായ ആന്റണി ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഉള്ളില്‍ താലോലിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മും യുഡിഎഫും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ലീഗ് എല്‍ഡിഎഫില്‍ പോവുകയും ലീഗ് യുഡിഎഫില്‍ ഉള്ളപ്പോഴും സിപിഎമ്മിലാണെന്നും അദ്ദേഹം പറഞ്ഞു