വിജയം കോലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങള്‍? അവരുടെ പ്രകടനം മറന്നോ? കുറിപ്പുമായി ബിജെപി നേതാവ്

1 min read

തൃശൂര്‍: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ മിന്നും വിജയത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ഇന്നലത്തെ ഇന്ത്യയുടെ വിജയം വിരാട് കോലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങളെന്നുള്ളതാണ് എ എന്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തുന്ന ചോദ്യം. വിജയങ്ങള്‍ ഒരാളുടേത് മാത്രമാണോയെന്നും പാകിസ്ഥാനെ 159 ല്‍ ഒതുക്കിയ ബൗളമാരുടെ പ്രകടനം മറന്നോയെന്നും അദ്ദേഹം ചോദിക്കുന്നു.

രാഷ്ട്രീയം പോലെ ക്രിക്കറ്റും ഒരു ടീം ഗെയിം ആണ്. വിജയം വ്യക്തിപരമല്ല, ഒരുപക്ഷേ ക്യാപ്റ്റന്റേത് പോലുമല്ല. കളിക്കളത്തിലുള്ള 11 പേരുടെ, പ്ലേയിംഗ് ഇലവനില്‍ കയറാന്‍ പറ്റാതെ റിസേര്‍വ് ബെഞ്ചില്‍ ഇരുന്നവരുടെ, കളിക്കാനിറങ്ങാന്‍ പറ്റാതെ പരിക്കേല്‍ക്കുംവരെ പരിശീലന സെഷനില്‍ കൂടെ നിന്ന് സഹായിച്ചവരുടെ തുടങ്ങി ഗ്യാലറിയില്‍ നിന്നും ഇരുന്നും വീട്ടിലും വഴിയോരത്തും ടിവിയുടെ, മൊബൈലിന്റെ മുന്നില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവരുടെ, 140 കോടി ജനങ്ങളുടെ വിജയമാണിതെന്ന് രാധാകൃഷ്ണന്‍ കുറിച്ചു.

എ എന്‍ രാധാകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ

ഇന്നലത്തെ വിജയം ആരുടേത് ?
ഇന്നലത്തെ ഇന്ത്യയുടെ ക്രിക്കറ്റിലെ വിജയം വിരാട് കോഹ്‌ലിയുടേത് മാത്രമായി കാണുന്നവരാണോ നിങ്ങള്‍?
ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാതെപോയോ നിങ്ങള്‍ക്ക്?
വിജയങ്ങള്‍ ഒരാളുടേത് മാത്രമാണോ?
പാകിസ്താനെ 159 ല്‍ ഒതുക്കിയ ബൗളമാരുടെ പ്രകടനം മറന്നോ?
രാഷ്ട്രീയം പോലെ ക്രിക്കറ്റും ഒരു ടീം ഗയിം ആണ് .. ഒരു ടീം സ്പിരിറ്റ് ആണ്.. വിജയം വ്യക്തിപരമല്ല.. ഒരുപക്ഷേ കാപ്റ്റന്റേത് പോലുമല്ല..
കളിക്കളത്തില്‍ ഉള്ള 11 പേരുടെ , പ്ലയെയിങ് ഇലവനില്‍ കയറാന്‍ പറ്റാതെ റിസേര്‍വ് ബെഞ്ചില്‍ ഇരുന്നവരുടെ , കളിക്കാനിറങ്ങാന്‍ പറ്റാതെ പരിക്കേല്‍ക്കുംവരെ പ്രാക്റ്റീസ് സെഷനില്‍ കൂടെ നിന്ന് സഹായിച്ചവരുടെ, പല കോച്ചുകളുടെ, ഡോക്ടര്‍മാരുടെ, എന്തിന് ഗ്യാലറിയില്‍ നിന്നും ഇരുന്നും , വീട്ടിലും വഴിയോരത്തും ടിവിയുടെ , മൊബൈലിന്റെ മുന്നില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവരുടെ, 140 കോടി ജനങ്ങളുടെ വിജയമാണിത്….
മുന്നേ നടന്നു ഈ മഹാ വിജയങ്ങള്‍ നമുക്ക് സാധ്യമെന്ന് നമ്മേ പഠിപ്പിച്ച നമ്മുടെ മുന്‍തലമുറയുടെ കാല്പാടുകള്‍ വിജയത്തിന്റെ ആഹ്ലാദത്തില്‍ നമ്മള്‍ മറക്കരുത്..
പ്രകീര്‍ത്തിക്കുമ്പോള്‍ പലതോല്‍വികള്‍ ഉണ്ടായിട്ടും , പെര്‍ഫോമെന്‍സ് തകര്‍ന്നപ്പോഴും കൂടെ നിന്നവരെയും , കുറ്റപ്പെടുത്താത്തവരെയും മറക്കരുത്.
വിജയങ്ങള്‍ … നേട്ടങ്ങള്‍ നമ്മേ അന്ധനാക്കരുത്.

Related posts:

Leave a Reply

Your email address will not be published.