നിയമസഭാ സമ്മേളനം ഡിസംബര്‍ 5 മുതല്‍; ചാന്‍സിലറെ മാറ്റാന്‍ ബില്‍ യോഗത്തില്‍ തീരുമാനിക്കും
1 min read
തിരുവന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ 5 മുതല്‍ നിയമസഭാ സമ്മേളനം. സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണരോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചതോടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള അടിയന്തര ഓര്‍ഡിനന്‍സിന് പ്രസക്തി ഇല്ലാതായി. പകരം നിയമസഭയില്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരും. ഡിസംബര്‍ 5 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ തന്നെ പതിനാല് സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ അവതരിപ്പിക്കും. ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാലിതിന് ഇതുവരെയും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. സഭ സമ്മേളനം തീരുന്നതിന്റെ തിയ്യതി തീരുമാനിച്ചില്ല. നയ പ്രഖ്യാപന പ്രസംഗം നീട്ടാനാണ് സാധ്യത.