ബാറുകള്‍ രാവിലെ അഞ്ച് മണിവരെ പ്രവര്‍ത്തികും എന്നതരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു.

1 min read

തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് എക്‌സൈസ്. പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു.രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളും രാവിലെ 10 മണി മുതല്‍ രാത്രി 9 വരെ ബിവറേജ് ഔട്ട്‌ലെറ്റുകളും പ്രവര്‍ത്തിക്കും. നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.

പുതുവത്സര രാവില്‍ ബാറുകളെയും ബിവ്‌റേജസുകളുടെയും പ്രവര്‍ത്തന സമയം നീട്ടി എന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാജ പ്രചാരണം ഉണ്ടായത്. ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5 വരെ തുറക്കുമെന്നും ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ പുലര്‍ച്ചെ ഒരു മണി വരെ തുറക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു.

Related posts:

Leave a Reply

Your email address will not be published.