മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടു
1 min read
കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തില്‍ നടക്കാന്‍ ശ്രമിക്കുമെന്ന പ്രധാനമന്ത്രി അറിയിച്ചു. ബഫര്‍ സോണ്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ പൊതു വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.