ശബരിമലയില്‍ അരവണ നിര്‍മ്മാണ വിതരണം ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ
1 min readപത്തനംതിട്ട: ബരിമലയില്‍ അരവണ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്. അരവണ ബോട്ടിലുകള്‍ നിയമം അനുശാസിക്കുന്ന രേഖപ്പെടുത്തലുകളില്ലാതെത്തതാണ് വില്‍ക്കുന്നത്.
ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമ്പോഴാണ് സര്‍ക്കാര്‍ വകുപ്പിന്റെ ഇത്തരത്തിലുള്ള നിയമലംഘനം. ശബരിമല അരവണയിലെ ഏലക്കയില്‍ കീടനാശിനി സാന്നിധ്യമെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏലയ്ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തിതരുന്നു. ഇതിന് പിന്നാലെയാണ് അരവണ വിതരണം പുഃനരാംഭിച്ചത്.