ആരോപണങ്ങൾ എംഎം മണിക്കെതിരെ; എസ് രാജേന്ദ്രൻറെ ലക്ഷ്യം കെ വി ശശി

1 min read

മൂന്നാർ: ഒരു ഇടവേളയ്ക്ക് ശേഷം എം എം മണിയും എസ് രാജേന്ദ്രനും പരസ്പരം കൊമ്പുകോർക്കുമ്പോൾ രാജേന്ദ്രൻ ലക്ഷ്യം വയ്ക്കുന്നത് ജില്ലയിൽ പാർട്ടിയിലെ ശക്തനായ കെ വി ശശിയെ. എം എം മണി നടത്തുന്ന പ്രസ്ഥാവനകൾ പലതും കെ വി ശശിയുടെ തിരക്കഥയാണെന്ന് പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ ദിവസം രാജേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ പാർട്ടിക്കുള്ളിൽ ‘Ear to Ear Murmuring’ നടക്കുന്നതായി ആരോപിച്ചിരുന്നു. എം എം മണിയുടെ കാതിൽ പറയുന്ന കാര്യങ്ങൾ അദ്ദേഹം വിളിച്ചു പറയുകയാണ് ചെയ്യുന്നതെന്നാണ് എസ് രാജേന്ദ്രൻ ഉദ്ദേശിച്ചത്.

ഇടുക്കി ജില്ലയിൽ മുൻ മന്ത്രിയും ഉടുംമ്പുംചോല എംഎൽഎയുമായ എം എം മണിയുടെ വിശ്വസ്ഥനും ഏറ്റവും അടുത്ത സുഹൃത്തുമാണ് കെ വി ശശി. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ വാക്കുകൾ മൂന്നാറിലെ പാർട്ടിക്കുള്ളിൽ അവസാന വാക്കാണ്.

ജില്ലയിൽ ‘ഇക്ക’ എന്ന് അറിയപ്പെട്ടിരുന്ന അബ്ദുൾ ഖാദറിൻറെ മരണത്തിന് പിന്നാലെ തളർന്നുപോയ പാർട്ടിയെ ശക്തിപ്പെടുത്താൻ സി പി എം നടത്തിയ നീക്കങ്ങൾ വളരെ വലുതായിരുന്നു. ഈ കാലഘട്ടത്തിലാണ് കെ വി ശശി, എം വി ശശി, ആർ ലക്ഷ്മണൻ, ആർ ഈശ്വരൻ, വി ഒ ഷാജി, എസ് രാജന്ദ്രൻ തുടങ്ങിയ പാർട്ടി പ്രവർത്തകർ ജില്ലയിൽ നേതാക്കളായി ഉയർന്ന് വന്നത്. തോട്ടം മേഖലയിൽ ആദ്യപത്യമുള്ള സി പി ഐയുടെ സഹകരണത്തോടെ സി പി എം പതുക്കെ പതുക്കെ തോട്ടം മേഖലകളിൽ വേരുറപ്പിച്ചു.

എസ് രാജേന്ദ്രൻ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു. തുടർന്ന് രാജേന്ദ്രനെ പാർട്ടി എം എൽ എ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു. ഇതിനിടെ തൻറെ ഒപ്പം നിന്നവരെ ഒഴിവാക്കി പാർട്ടിക്കുള്ളിൽ ശക്തമായ സാന്നിധ്യം തീർക്കാൻ കെ വി ശശിക്ക് കഴിഞ്ഞു. കോടികൾ ആസ്ഥിയുള്ള, പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്കിൻറെ പ്രസിഡൻറായി, തുടർന്ന് കേരള ബാങ്കിൻറെ ബോർഡ് അംഗം, ട്രൈഡ് യൂണിൻ പ്രസിഡൻറ്, സെക്രട്ടറിയേറ്റ് അംഗം, സി ഐ ടി യു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റിയംഗം തുടങ്ങിയ നിരവധി പദവികൾ കെ വി ശശി സ്വന്തമാക്കി കഴിഞ്ഞിരുന്നു.

മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ട് വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു എസ് രാജേന്ദ്രൻ പ്രധനമായും ആരോപണം ഉന്നയിച്ചിരുന്നത്. ബാങ്കിൻറെ പേരിൽ നടത്തിയ റിസോട്ട് ഇടപാടിൽ അഴിമതി നടന്നെന്നായിരുന്നു ആരോപണം. റിസോട്ട് വാങ്ങാനായി മൂന്ന് പേരുടെ ഒരു കമ്പനി പുതിതായി ഉണ്ടാക്കി. ഇതിൽ കെ വി ശശി, ആർ ലക്ഷ്മണൻ സർവ്വീസ് സഹകരണ ബാങ്കിൻറെ സെക്രട്ടറിയും മാനേജറുമായ ബേബി പോൾ എന്നിവർ മാത്രമാണ് ഉള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു തോട്ടം തൊഴിലാളിയോ അവരുടെ മക്കളോ സ്ഥാപത്തിൻറെ നടത്തിപ്പിൽ പോലും അംഗമല്ലെന്നുള്ളതാണ് വാസ്ഥവം. ഇത്തരം പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി എസ് രാജേന്ദ്രൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഫലം കാണുമെന്ന് ഉറപ്പായതോടെ എം എം മണിയെ മുൻ നിർത്തി കെ വി ശശി നടത്തിയ നീക്കത്തിനൊടുവിൽ എസ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ വിജയിച്ചു.

രാജേന്ദ്രനോടൊപ്പം നിന്ന നേതാക്കളെയും ആരോപണങ്ങളുടെ പേരിൽ പുറത്താക്കി. ഇതോടെ കെ വി ശശിക്കെതിരെ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന എതിർ ശബദ്ങ്ങൾ നിശബ്ദമായി. ഇന്നലെ, എം എം മണിക്കുള്ള മറുപടി എന്ന നിലയിൽ എസ് രാജേന്ദ്രൻ മൂന്നാറിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉടനീളം കെ വി ശശിയുടെ പേര് പലവട്ടം ഉയർത്തിയാണ് എസ് രാജന്ദ്രൻ പ്രതിരോധത്തിന് ശ്രമിച്ചത്. താൻ യഥാർത്ഥത്തിൽ നേരിടുന്നതാരെയാണെന്ന് എസ് രാജേന്ദ്രൻ ഇതുവഴി വ്യക്തമാക്കുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.