വിഴിഞ്ഞത്ത് കേന്ദ്രസേനയെ കാത്ത് അദാനിയും സര്‍ക്കാരും
1 min readതിരുവനന്തപുരം: വിഴിഞ്ഞത് കേന്ദ്ര സേന ഇറങ്ങുന്നതില്‍ ഹൈകോടതി ഉത്തരവ് കാത്ത് സര്‍ക്കാരും അദാനി ഗ്രൂപ്പും. സുരക്ഷക് കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തെ ഇന്നലെ കോടതിയില്‍ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. കേന്ദ്രസേനയേ കൊണ്ട് വന്നു വിരട്ടാന്‍ നോക്കേണ്ട എന്നാണ് സമര സമിതി നിലപാട്. അതേസമയം വിഴിഞ്ഞത്ത് സംഘര്‍ഷങ്ങളില്‍ പ്രതികളായവരുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കമെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസം അടക്കം പൊലീസ് ശേഖരിച്ച് തുടങ്ങി.
വിഴിഞ്ഞം തുറമുഖ നി!ര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോര്‍ട്‌സ് നല്‍കിയ ഹര്‍ജിയാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. 5 പേരെ അറസ്റ്റുചെയ്‌തെന്നും ബിഷപ്പും വൈദികരും അടക്കമുളളവരെ പ്രതികളാക്കിയെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. അക്രമം തടയാന്‍ വെടിവെപ്പ് ഒഴികെ സകല നടപടിയും സ്വീകരിച്ചു. വെടിവെച്ചിരുന്നെങ്കില്‍ നൂറുപേരെങ്കിലും മരിക്കുമായിരുന്നു. പൊലീസ് സംയമനത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് രംഗം ശാന്തമായതെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
എന്നാല്‍ പ്രതികളായ വൈദികരടക്കമുളളവര്‍ സമരപ്പന്തലില്‍ തുടരുകയാണെന്നും സംസ്ഥാനസര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി പോര്‍ട്‌സ് അറിയിച്ചു. പദ്ധതിമേഖലയ്ക്ക് സംരക്ഷണമൊരുക്കുന്നെന്ന പേരില്‍ പ്രതികളായ സമരക്കാരെയാണ് പൊലീസ് സംരക്ഷിക്കുന്നത്. ഇത് ഹൈക്കോടതിയുടെ തന്നെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്.പദ്ധതി മേഖലയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആദാനി പോര്‍ട്‌സ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറപടി. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനം ആവശ്യപ്പെട്ടാലല്ലേ കേന്ദ്രത്തിന് നേരിട്ടടപെടാന്‍ കഴിയൂ എന്ന് കോടതി ചോദിച്ചു. എതിര്‍പ്പില്ലെന്നറിയിച്ച സാഹചര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ജസ്റ്റീസ് അനു ശിവരാമന്‍ നി!ര്‍ദേശിച്ചു. അടുത്ത ബുധനാഴ്ച ഹ!ര്‍ജി പരിഗണിക്കുന്‌പോള്‍ കേന്ദ്ര സര്‍ക്കാ!ര്‍ നിലപാടറിയിക്കണം.