അഗളിയില്‍ കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം, പരിശോധനയില്‍ 3 ദിവസം പഴക്കമുള്ള മൃതദേഹം

1 min read

പാലക്കാട്: അട്ടപ്പാടി അഗളിയില്‍ വ്യാപര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഗളി സ്വദേശി വെങ്കിടേശാണ് മരിച്ചത്. 60 വയസ്സായിരുന്നു. പഞ്ചായത്തിന്റെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടുകയറി തുണികള്‍ വില്‍ക്കുന്ന ജോലിയാണ് മരിച്ച വെങ്കിടേശിന്. അഗളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.