പത്തനംതിട്ട നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം
1 min readപത്തനംതിട്ട. പത്തനംതിട്ട നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. എവണ്‍ ചിപ്‌സ് എന്ന കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തീ സമീപത്തെകടകളിലേക്കും തീപടര്‍ന്നു. പത്തനംതിട്ട മുന്‍സിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. ഏറെ നേരത്തെ ശ്രമഫലമായാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തുണ്ട്.
ബേക്കറിയുടെ പാചകപുരയില്‍ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ ആണ് ഉണ്ടായിരുന്നത്. രണ്ട് ബേക്കറികള്‍, ഒരു ചെരുപ്പ് കട, ഒരു മൊബൈല്‍ ഷോപ്പ് എന്നിവ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അയാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.