കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയില്‍പെട്ടു
1 min readകോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാന്‍ തീവ്ര ശ്രമം. ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിര്‍മാണ പ്രവ!ര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു.
ഫയര്‍ഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടര്‍ന്ന് നിഷാന്തിന്റെ അരഭാഗത്തിന് മുകളില്‍ വരെ ഉളള ഭാഗത്തെ മണ്ണ് പൂ!ര്‍ണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കാനുള്ള ശ്രമം നടക്കുന്നത്. കൂടുതല്‍ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെ ആണ് മണ്ണ് നീക്കുന്നത്. രക്ഷാ പ്രവര്‍ത്തകരോട് സംസാരിക്കുന്ന അവസ്ഥയിലായി സുശാന്ത്. മണ്ണിനടിയില്‍ കിടന്ന സമയം ഓക്സിജന്‍ നല്‍കിയിരുന്നു . ഡോക്ടര്‍മാരടക്കം വിപുലമായ മെഡിക്കല്‍ സംവിധാനങ്ങളും തയാറായി നില്‍ക്കുന്നുണ്ട്.
മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്ന സുശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് . ഒരു മണിക്കൂറിലേറെ സുശാന്ത് മണ്ണിനടിയില്‍ കിടന്നിരുന്നു. ശരീര ഭാഗങ്ങളില്‍ പരിക്ക് പറ്റാതെ പുറത്തെടുക്കാനാണ് തീവ്രശ്രമമാണ് നടക്കുന്നത്