കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി , സുധാകരന്‍ ചികില്‍സയില്‍

1 min read

തിരുവനന്തപുരം : നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികില്‍സയിലായതാണ് കാരണം. ഗവര്‍ണറെ ചാന്‍സല!ര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാന്‍ നിയമസഭാ സമ്മേളനം ചേരാനിരിക്കെ പാ!ര്‍ട്ടി നിലപാട് സ്വീകരിക്കുന്നതിലും സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനിരുന്നത്.

ആര്‍ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകള്‍ വന്‍ വിവാദമായ സാഹചര്യത്തില്‍ രാഷ്ട്രീയകാര്യ സമിതി യോഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെ സുധാകരന്റെ പ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.

ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവില്‍ നിന്നടക്കം പിന്തുണ കിട്ടുന്നില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നു.അതിനിടെ കത്തയച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.സുധാകരന്‍ കത്ത് നല്‍കിയെന്ന വാര്‍ത്ത ശുദ്ധ കള്ളമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി

Related posts:

Leave a Reply

Your email address will not be published.