ഗവര്‍ണര്‍ക്കെതിരെ സംസ്കൃത കോളേജിലെ പോസ്റ്റര്‍; ഇടപെട്ട് രാജ്ഭവന്
1 min readതിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിനിടെ തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നില്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ രാജ്ഭവന് ഇടപെട്ടു. സംഭവത്തില്‍ സംസ്കൃത കോളേജിലെ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാന്‍ രാജ്ഭവന് നിര്‍ദ്ദേശം നല്കി. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. എസ്എഫ്ഐയുടെ പേരിലാണ് വിവാദ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന കവാടത്തില്‍ ഉയര്‍ത്തിക്കെട്ടിയ ബാനറിലാണ് അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളുള്ളത്.