സുധാകരന്റെ പരാമര്‍ശങ്ങളില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാന്‍

1 min read

തിരുവനന്തപുരം : കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാള്‍ക്ക് മരുന്ന് നല്‍കണമെന്നും സജി ചെറിയാന്‍. ഇല്ലെങ്കില്‍ അസുഖം കൂടും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ആര്‍എസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ പറഞ്ഞു. കെ സുധാകരന്‍ ഉടന്‍ ആര്‍എസ്എസില്‍ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് . സുധാകരന്റെ പരാമര്‍ശങ്ങളില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് ആര്‍എസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

കെഎസ്‌യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്!എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം യുഡിഎഫിനുള്ളില്‍ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായത്. ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കി വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ നെഹ്‌റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

”ആര്‍.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു മനസു കാണിച്ചു. വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായി കൊണ്ടാണ് നെഹ്‌റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു” കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം.

സുധാകരന്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപിക്ക് കോണ്‍ഗ്രസിന്റെ സംരക്ഷണം വേണ്ടെന്നും കോണ്‍ഗ്രസിന് സംരക്ഷണം വേണമെങ്കില്‍ നല്‍കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമാന ചിന്താഗതിക്കാര്‍ ഒരുപാട് കോണ്‍?ഗ്രസിലുണ്ട്. കോണ്‍ഗ്രസിന് വേറെ ഓപ്ഷന്‍ ഇല്ലെന്നും ജനങ്ങള്‍ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കള്‍ക്കുമുണ്ട്. കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവര്‍ അരക്ഷിതരാണ്. ഇവിടെ ഓഫറുകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയിലേക്ക് വരാത്തത്. പദവികള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.