ആര്‍എസ്എസുകാര്‍ക്കായി പരോളിന് അപേക്ഷ നല്‍കി: പി ജയരാജന്‍

1 min read

കണ്ണൂര്‍: ആര്‍എസ്എസ് സംരക്ഷണ വിവാദത്തില്‍ കെ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജന്‍. കോണ്‍ഗ്രസിനകത്തെ ചിന്താശേഷിയുള്ളവര്‍ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു. സുധാകരന് ഹ്രസ്വദൃഷ്ടിയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

സി പി എമ്മിന്റെ മുഖ്യ ശത്രു ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസുകാരെ ആര്‍എസ്എസുകാര്‍ കൊന്നിട്ടില്ലെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ചോയഞ്ചേരി രാജീവനെയും സത്യനെയും സുധാകരന്‍ മറന്നതാണോ? ആര്‍എസ്എസിനെ പ്രീണിപ്പിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ മുഴുവനും ആര്‍എസ്എസിന്റെ വോട്ട് സുധാകരന് കിട്ടിയെന്ന് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസിനെ കുറിച്ച് ചരിത്ര ബോധമില്ലാത്ത കെപിസിസി പ്രസിഡന്റാണ് കെ സുധാകരന്‍. എംഎല്‍എ ആയിരുന്നപ്പോള്‍ സുധാകരന്‍ ആര്‍എസ്എസ് പ്രതികള്‍ക്ക് വേണ്ടി പരോള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ബഡായി രാമനാണെന്നും മുസ്ലിം ലീഗുകാര്‍ക്ക് സ്വാഭാവികമായി പ്രതികരിക്കേണ്ടി വരുമെന്നും പി ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസ് സംരക്ഷണ പ്രസ്താവനയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കടുത്ത അതൃപ്തിയിലാണ് മുസ്ലിം ലീഗ്. സുധാകരന്റെ പരാമര്‍ശം ആര്‍എസ്എസിനെ വെള്ളപൂശുന്നതാണെന്ന് ചന്ദ്രിക ഒണ്‍ലൈനില്‍ ലേഖനം വന്നിരുന്നു. പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരന്‍ നടത്തിയത്. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുക്കുക എന്നാല്‍ ആവരുടെ ആശയങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുക എന്നതാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കെ സുധാകരന്റെ പ്രസ്താവന ച!ര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് നേതൃത്വം യോഗം ചേരും. പ്രസ്താവനയില്‍ പാര്‍ട്ടിക്ക് അതൃപ്തിയുള്ളതായി സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും പരോക്ഷമായി പറഞ്ഞിരുന്നു. അതേസമയം തലശ്ശേരി കലാപത്തില്‍ സുധാകരന്‍ ആര്‍എസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

Related posts:

Leave a Reply

Your email address will not be published.