ഗവര്‍ണര്‍ ആവശ്യമുള്ള നിലപാട് സ്വീകരിക്കും: മന്ത്രി രാജീവ്

1 min read

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ക്രമം പാലിച്ച് ഗവര്‍ണറുടെ അടുത്തെത്തുമെന്ന് പി രാജീവ്. ഓര്‍ഡിനന്‍സ് വരുന്നതിനു മുന്‍പ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ പറയുമെന്ന് കരുതുന്നില്ല. മുന്‍വിധിയോടെ കാണേണ്ട കാര്യമില്ലെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബില്‍ രാഷ്ട്രപതിയുടെ പരിഗണയില്‍ ആണെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ത് ചെയ്യുമെന്ന് തനിക്ക് പറയാനാവില്ല. ഗവര്‍ണര്‍ ആവശ്യമുള്ള നിലപാട് സ്വീകരിക്കും. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടില്ല. എല്ലാത്തിനും രാജ്യത്ത് ചട്ടങ്ങള്‍ നിലവിലുണ്ട്. അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.