ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് മന്ത്രി ബിന്ദു

1 min read

തിരുവനന്തപുരം: ചാന്‍സലര്‍ ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങള്‍ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.

ചാന്‍സലറെ മാറ്റുന്ന കാര്യത്തില്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഓര്‍ഡിന്‍സ് ഉടന്‍ ഗവര്‍ണര്‍ക്ക് അയക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് അലോചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി. നാടിന്റെ വികസനം ഗവര്‍ണര്‍ തടസപ്പെടുത്തുന്നു. ഗവര്‍ണ്ണര്‍ വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നുവെന്നും വിമര്‍ശിച്ച ശിവന്‍കുട്ടി വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരെ ചാന്‍സലറായി നിയമിക്കുമെന്നും വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.