ഗവര്‍ണറുടെ സുരക്ഷക്ക് കേന്ദ്രസേനതന്നെ വേണ്ടിവരും; ബിജെപി സംസ്ഥാന പ്രസിഡന്റ് എസ് സുരേഷ്
1 min readമന്ത്രി വി. ശിവന്‍കുട്ടി, സര്‍.സി.പിയെ വെട്ടിയത് അണികളെ ഓര്‍മിപ്പിച്ചത് ഗവര്‍ണറെ അപായപ്പെടുത്താനുള്ള ആഹ്വാനം കൂടെയാണ്. ഗവര്‍ണറുടെ സുരക്ഷക്ക് കേന്ദ്രസേനതന്നെ വേണ്ടിവരുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി അംഗവും സിഐറ്റിയു സംസ്ഥാന സെക്രട്ടറിയുമായിരുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കലാപത്തിനും ഗവര്‍ണറെ കൊലപ്പെടുത്താനുമുള്ള ആഹ്വാനവുമാണ് നല്‍കിയിരിക്കുന്നത്.മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും ഗവര്‍ണറെ അപായപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന സാഹചര്യം ഭരണഘടനാ പ്രതിസന്ധിയിലേക്കും അരാജകത്വത്തിലേക്കുമാണ് കേരളത്തെ കൊണ്ടെത്തിക്കുന്നത് എന്നത് ഇതിലൂടെ മനസ്സിലാക്കാം. നവംബര്‍ 15 ാം തീയതി സിപിഎം നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെക്കാരും പിഎഫ്‌ഐ , എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ഭീകരവാദികളും കടന്ന് കയറാനും സാധ്യതകളേറെയാണ്.
ഇതിനിടയില്‍ സി.പി.യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് അണികളെ ഓര്‍മിപ്പിച്ച മന്ത്രിയുടെ പ്രസ്താവന അതീവ ഗുരുതരമാണ്. 1947 ജൂലൈ 25 ന് തൈക്കാട് സംഗീത അക്കാഡമിയില്‍ വച്ച് സിപി യെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത് ഇപ്പോള്‍ അണികളെ ഓര്‍മിപ്പിച്ച് മന്ത്രി ഗവര്‍ണറെ വെല്ലുവിളിച്ചത് കൂടിയാണെന്ന് മനസ്സിലാക്കാന്‍ എളുപ്പവുമാണ് ഗൂഢാലോചനകളുടെ ഭാഗവുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വച്ച് ഗവര്‍ണറെ വധിക്കാന്‍ ഡല്‍ഹിയില്‍ വച്ച് ഗൂഢാലോചന നടത്തിയിരുന്നു എന്ന ശ്രീ. ആരിഫ് മുഹമ്മദ് ഖാന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് ഇത് കൂടുതല്‍ ഗുരുതരമാകുന്നത്. ഗവര്‍ണറെ സംരക്ഷിക്കാന്‍ കേന്ദ്രസേനയുടെ സുരക്ഷ വേണ്ടി വരുന്ന അടിയന്തിര സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്.