എല്‍ഡിഎഫിന്റെ 17 വര്‍ഷത്തെ കുത്തക തകര്‍ത്ത് യുഡിഎഫ്

1 min read

കോഴിക്കോട്: കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കുത്തകയായ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ റസീന ടീച്ചര്‍ പൂക്കോടാണ് 272 വോട്ടിന് വിജയിച്ചത്. കോണ്‍ഗ്രസ് പ്രതിനിധിയായ റസീന ടീച്ചര്‍ 735 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. റഹ്നക്ക് 463 വോട്ടാണ് നേടാനായത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഷറീനാ സലീം 44 വോട്ടും നേടി.

എല്‍.ഡി.എഫ് അംഗം ഐ. സജിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 17 വര്‍ഷമായി എല്‍.ഡി.എഫിന്റെ കുത്തകയായിരുന്നു ഈ വാര്‍ഡ്. വിജയിച്ച റസീന ടീച്ചര്‍ കുന്ദമംഗലം യു.പി സ്‌കൂള്‍ അധ്യാപികയാണ്. എളേറ്റില്‍ വട്ടോളി, തൊള്ളമ്പാറ, കണിറ്റമാക്കില്‍, പൂളപ്പൊയില്‍ തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒന്നാം വാര്‍ഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐ. സജിത 116 വോട്ടിനാണ് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1506 വോട്ടര്‍മാരാണ് ഒന്നാം വാര്‍ഡിലുള്ളത്. യു.ഡി.എഫ് ഭരിക്കുന്ന കിഴക്കോത്ത് പഞ്ചായത്തില്‍ ആകെ 18 വാര്‍ഡുകളാണുള്ളത്. ഇതില്‍ 16 സീറ്റുകളിലും യുഡിഎഫാണ് ജയിച്ചത്.

Related posts:

Leave a Reply

Your email address will not be published.