മേയര്‍ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലില്‍ കവചമൊരുക്കി സിപിഎമ്മും

1 min read

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ ബിജെപി കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പറേഷന്‍ ഓഫിസിലെത്തി. പൊലീസ് സംരക്ഷണയിലെത്തിയ മേയര്‍ക്ക് സിപിഎം കൌണസിലര്‍മാരും കവചമൊരുക്കി. സമരം ചെയ്യുന്ന വാതില്‍ വിട്ട് മറ്റൊരു വഴിയിലൂടെയാണ് മേയറെ ഓഫിസിനുളളില്‍ എത്തിച്ചത്. മേയര്‍ എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൂകി വിളിക്കുന്നുണ്ടായിരുന്നു.
കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ കൊടി കെട്ടി ബിജെപി പ്രവര്‍ത്തകര്‍ സമരം തുടരുകയാണ്. വനിത കൌണ്‍സിലര്‍മാരുള്‍പ്പെടെ ഓഫിസിനു മുന്നില്‍ കിടന്നാണ് ഉപരോധം നടത്തുന്നത്. ബിജെപിയുടെ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസിന് പുറത്ത് ധര്‍ണ തുടരുകയാണ്.

കോര്‍പറേഷന്‍ ഓഫിസിലെത്താന്‍ മുടവന്‍മുകളിലെ വീട്ടില്‍ നിന്നിറങ്ങിയ മേയര്‍ ആര്യാ രാജേന്ദ്രനെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. പിന്നീട് രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Related posts:

Leave a Reply

Your email address will not be published.