എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ് ‘ ആര്യ രാജേന്ദ്രന്
1 min readതിരുവനന്തപുരം: കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്.രാജി എന്ന വാക്ക് വെറുതെ പറയുന്നു.എന്നെ മേയറാക്കിയത് പാര്‍ട്ടിയാണ്.പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത് .പാര്‍ട്ടി നല്കിയ ചുമതല താന്‍ നിര്‍വഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം എന്നത് തമാശ മാത്രമാണ്.
പ്രതിപക്ഷ സമരം അവരുടെ സ്വാതന്ത്യം. എന്നാല്‍ സമരത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നു .കത്തിലെ അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്ന് ഉറപ്പുണ്ട്.ഡി. ആര്.അനിലിന്റെ കത്ത് അദ്ദേഹത്തിന്റേതാണെന്ന് പറഞ്ഞിട്ടുണ്ട്.കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്.ശരി തെറ്റുകള്‍ നോക്കുന്നില്ല.എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത് വിവാദം അന്വേഷിക്കാന്‍ തീരുമാനമായത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും. അതേസമയം, മേയറുടെ പരാതിയില്‍ കത്ത് വിവാദത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. എസ് പി എസ് മധുസൂദനന്റെ മേല്‍നോട്ടിലായിരിക്കും അന്വേഷണം.
അതേസമയം, മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. നഗരസഭയില്‍ മണിക്കൂറുകളായി ബഹളം തുടരുകയാണ്. ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരെ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടു. സംഘര്‍ഷത്തില്‍ അകപ്പെട്ട പ്രായമായവര്‍ അടക്കം പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി. നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെ ഒരു കണ്ണന്മൂലയിലെ കൗണ്‍സിലര്‍ക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. കോര്പ്പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സമരവും നടക്കുന്നുണ്ട്.