ഹരിപ്പാട് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ട് പ്രതികള്‍ പിടിയില്‍

1 min read

ഹരിപ്പാട്: ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ രണ്ട് പ്രതികള്‍ പിടിയില്‍. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തില്‍ മഹേഷ് (36), കളരിക്കല്‍ വീട്ടില്‍ സനല്‍കുമാര്‍ (35) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് രാവിലെ 11 ന് ഡി കെ എന്‍ എം എല്‍ പി സ്‌കൂളിന് സമീപത്ത് വച്ച് സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു തുലാം പറമ്പ് നടുവത്ത് കൊട്ടാരത്തില്‍ പറമ്പില്‍ സനലിനാണ് (37) വെട്ടേറ്റത്.

കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ ആയിരുന്ന പ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ സനല്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാര്‍, എസ് ഐ മാരായ എച്ച് ഗിരീഷ്, സവ്യ സാചി, എ എസ് ഐ നിസാമുദ്ദീന്‍, എസ് സിപിഒ മഞ്ജു, സിപിഒ മാരായ നിഷാദ്, അരുണ്‍, ഇയാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts:

Leave a Reply

Your email address will not be published.