ഈ നില തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌ക്കരിക്കേണ്ടി വരും’ കെ ടിഎഫ്

1 min read

കൊച്ചി;മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച് പുറത്താക്കിയ ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് കേരള ടെലിവിഷന്‍ പെഡറേഷന്‍. ഗവര്‍ണറുടെ നടപടി വിവേചനപരവും സത്യപ്രതിജ്ഞ ലംഘനം .മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ഈ നില തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌ക്കരിക്കേണ്ടി വരും.നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്ര മന്ത്രി ബഹിഷ്‌കരിച്ചപ്പോള്‍ പ്രതിഷേധിച്ചിരുന്നു.അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രചര്യത്തിലാണ് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പത്രസമ്മേളനവുമായി എത്തിയത്.അജണ്ട വെച്ച് നടക്കുന്ന യോഗത്തില്‍ കടക്കുപുറത്ത് പറയുന്നത് പോലെ അല്ല ഈ സാഹചര്യം.ഇത് തുടര്‍ന്നാല്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത് കടുത്ത നടപടി സ്വീകരിക്കുമെന്നും കെ ടി എഫ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കൈരളി, മീഡിയ വണ്‍ ചാനലുകളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ശുദ്ധ മര്യാദകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നേരത്തെ രാജ്ഭവനില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ തന്നെ മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടതായിരുന്നു എന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ ചെയ്യുന്നതിനെ ന്യായീകരിക്കാത്തതു കൊണ്ടായിരിക്കും മാധ്യമങ്ങളെ ഒഴിവാക്കിയതെന്നും കാനം പറഞ്ഞു.

ഗവര്‍ണറുടെ മാധ്യമവിലക്ക്:മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വ്യക്തമാക്കി..മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശം ഉണ്ട്.വാര്‍ത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോള്‍ അവരെ വിരട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണം. പിണറായിയുടെ മറ്റൊരു മുഖമാണ് ഗവര്‍ണറുടേതെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.