ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ, ഭീഷണിയൊന്നും വേണ്ട; ഗവര്‍ണര്‍ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

1 min read

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഭീഷണി വേണ്ട. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവര്‍ണര്‍ പറയുന്നു. സര്‍ക്കാര്‍ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങള്‍ ഗവര്‍ണര്‍ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സമാന്തര ഭരണത്തിന് ശ്രമിച്ചാല്‍ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് സ്വര്‍ണക്കടത്ത് കേസ് ആയുധമാക്കിയാണ് ഇന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചാലും താന്‍ ഇടപെടും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ രാജിവെച്ചത് എന്തിനെന്ന് ചോദിച്ച ഗവര്‍ണര്‍ വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേയെന്നും ചോദിച്ചു.

സ്വപ്!ന സുരേഷിന് ജോലി നല്‍കിയത് എങ്ങനെയാണ് ? അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ് ? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ ? ശിവശങ്കര്‍ ആരായിരുന്നു ? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? എന്നീ ചോദ്യങ്ങളും ഗവര്‍ണര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആര്‍ എസ് എസ് നോമിനിയെ പോയിട്ട് തന്റെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല. മറിച്ചാണെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. മന്ത്രി പ്രസ്!താവന ആവര്‍ത്തിച്ച് നോക്കട്ടെ. ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കേരളത്തിലുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ട്. അപകടകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Related posts:

Leave a Reply

Your email address will not be published.