സിപിഐ കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 5 പേര്‍ കീഴടങ്ങി

1 min read

മൂന്നാര്‍: നഗരമധ്യത്തില്‍ രാഷ്ട്രീയ ആക്രമണം നടത്തിയ കേസില്‍ മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗം മാര്‍ഷ് പീറ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി നെല്‍സന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുകേഷ്, എ ഐ വൈ എഫ് കമ്മറ്റിയംഗം കന്നിമല എസ്റ്റേറ്റില്‍ എം ഗണേഷന്‍, ദേവികുളം പഞ്ചായത്ത് അംഗവും സിപിഐ പ്രവര്‍ത്തകനുമായ പി. കാര്‍ത്തിക്ക് എന്നിവരാണ് മൂന്നാര്‍ എസ്എച്ച്ഒ മുമ്പാകെ ഇന്നലെ വൈകുന്നേരത്തോടെ കീഴടങ്ങിയത്. കഴിഞ്ഞ ഞയറാഴ്ചയാണ് മൂന്നാര്‍ ടൗണില്‍ പഞ്ചായത്ത് അംഗം കൂറുമാറിയതിനെ ചൊല്ലി സിപിഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നാര്‍ പോലീസ് 35 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

Related posts:

Leave a Reply

Your email address will not be published.