ഹാജര്‍ കുറവുള്ള SFl പ്രവര്ത്തകന് കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്കി ചിറ്റൂര്‍ ഗവ.കോളേജില്‍ പ്രതിഷേധം
1 min readപാലക്കാട് :ചിറ്റൂര്‍ ഗവ കോളേജില്‍ നാലു വിദ്യാര്‍ത്ഥിനികള്‍ നിരാഹാര സമരത്തില്‍.KSU പ്രവര്‍ത്തകരാണ് നിരാഹാരം നടത്തുന്നത്.ഹാജര്‍ കുറവുള്ള SFl പ്രവര്ത്തകന് കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെന്നാണ് ആക്ഷേപം.ഇന്നലെ വൈകിട്ടാണ് നിരാഹാരം തുടങ്ങിയത്.തീരുമാനം പിന്‍വലിക്കാതെ നിരാഹാരം നിര്‍ത്തില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.എന്നാല്‍ രേഖകള്‍ പരിശോധിച്ചാണ് SFI പ്രവര്‍ത്തകന്റെ നോമിനേഷന് സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
തൃശ്ശൂരില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് നോട്ടീസയക്കാനുള്ള നടപടികളുമായി പൊലീസ്. ജില്ലാ സെക്രട്ടറി ഹസ്സന് മുബാറക്, ഏരിയാ സെക്രട്ടറി യദുകൃഷ്ണ, എസ് എഫ് ഐ ഭാരവാഹികളായ സേതു, അനുരാഗ്, ആഷിക് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ദിവസം കോളെജിലെത്തിയ തൃശൂര്‍ ഈസ്റ്റ് പൊലീസ് പരാതിക്കാരനും പ്രിന്‍സിപ്പല്‍ ഇന്ര്ചാര്ജുമായിരുന്ന ഡോ. ദിലീപ് ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും സൂചനയുണ്ട്. കഴിഞ്ഞ 25നാണ് തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കിയത്.