‘ഓണം ബംബർ ഭാഗ്യശാലി നാടുവിടാൻ കാരണം സിപിഎം, 1 കോടി ആവശ്യപ്പെട്ടു’; മുരളീധരൻ

1 min read

തിരുവനന്തപുരം: സിപിഎമ്മിന്റെ പിരിവ് ഭയന്നാണ് 25 കോടിയുടെ തിരുവോണം ബമ്പര്‍ ജേതാവിന് നാടുവിടേണ്ട സാഹചര്യം വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ലോട്ടറിയടിച്ച വിവരമറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ ഭാഗ്യശാലിയുടെ വീട്ടില്‍ ചെന്നെന്നും ഒരു കോടിയാണ് ആവശ്യപ്പെട്ടതെന്നും മുരളീധരൻ ആരോപിച്ചു. വെള്ളനാട് യുവമോര്‍ച്ച സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ബിജെപി നേതാവിന്റെ പ്രതികരണം. ‘മാർക്സിസ്റ്റ് പാർട്ടി വലിയ കോർപറേറ്റ് സംവിധാനമാകുകയാണ്. കോർപറേറ്റ് പാർട്ടിക്ക് ഉള്ളതിനെക്കാൾ സമ്പത്താണ് മാർക്സിസ്റ്റ് പാർട്ടിക്കുള്ളത്. വിദ്യാർത്ഥി സംഘടനയുടേയും ട്രേഡ് യൂനിയനുകളുടേയുമെല്ലാം പേരിൽ പാർട്ടി കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങൾക്കുള്ള പണം എവിടെ നിന്നാണ് കിട്ടുന്നത്. തൊഴിലാളികളുടെ പാർട്ടിയല്ലേ? മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ചോദ്യം ചെയ്തപ്പോൾ അവർ പറഞ്ഞത് സ്വന്തം ചെലവിൽ കൊണ്ടുപോയെന്നാണ്. അതിനുള്ള എന്ത് വരുമാനമാണ് നേതാക്കൻമാർക്ക് ഉള്ളത്? അവർ തൊഴിലാളി പാർട്ടിയുടെ നേതാക്കളല്ലേ? കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ച് കൊണ്ട് നേടുന്ന പണമാണ്. മാർക്കിസ്റ്റ് പാർട്ടി പണമുണ്ടാക്കുകയാണ് ആ പണം ഉപയോഗിച്ച് ആളുകളെ സ്വാധീനിക്കുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ വലിയൊരു മാഫിയാ സംഘമാണ്. ആരെയാണോ നിയന്ത്രിക്കേണ്ടത് അവരെ ഭീഷണിപ്പെടുത്താന്‍ അറിയാം. ആരെയാണോ ആക്രമിക്കേണ്ടത് അവരെ ആക്രമിക്കാനുള്ള ഗുണ്ടാ സംഘങ്ങളുണ്ട്. ആരെയൊക്കെ നിയന്ത്രിക്കണമോ അവരെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്. അതിനുള്ള പണമാണ് ഈ രീതിയില്‍ പല മാര്‍ഗങ്ങളിലൂടെ ആര്‍ജിക്കുന്നത്. കേരളം മുഴുവനുമുള്ള ക്വാറികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിരിച്ചെടുക്കുന്ന പണത്തിന് കണക്കുണ്ടോ? പക്ഷെ, ആ ക്വാറികളെ നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ, അത്തരം സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവിഹിതമായിട്ടുള്ള മാർഗത്തിലൂടെ സമ്പാദിക്കുന്ന പണം. ആ പണം ഉപയോഗിച്ച് കൊണ്ടാണ് കേരള സംസ്ഥാനത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഇതൊക്കെ തുറന്നുകാണിക്കാന്‍ യുവാക്കളുടെ ശക്തിക്ക് മാത്രമേ സാധിക്കൂ’, മരളീധരൻ പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ വലിയൊരു മാഫിയാ സംഘമാണ്. ആരെയാണോ നിയന്ത്രിക്കേണ്ടത് അവരെ ഭീഷണിപ്പെടുത്താന്‍ അറിയാം. ആരെയാണോ ആക്രമിക്കേണ്ടത് അവരെ ആക്രമിക്കാനുള്ള ഗുണ്ടാ സംഘങ്ങളുണ്ട്. ആരെയൊക്കെ നിയന്ത്രിക്കണമോ അവരെ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്. അതിനുള്ള പണമാണ് ഈ രീതിയില്‍ പല മാര്‍ഗങ്ങളിലൂടെ ആര്‍ജിക്കുന്നത്. കേരളം മുഴുവനുമുള്ള ക്വാറികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിരിച്ചെടുക്കുന്ന പണത്തിന് കണക്കുണ്ടോ? പക്ഷെ, ആ ക്വാറികളെ നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ, അത്തരം സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവിഹിതമായിട്ടുള്ള മാർഗത്തിലൂടെ സമ്പാദിക്കുന്ന പണം. ആ പണം ഉപയോഗിച്ച് കൊണ്ടാണ് കേരള സംസ്ഥാനത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഇതൊക്കെ തുറന്നുകാണിക്കാന്‍ യുവാക്കളുടെ ശക്തിക്ക് മാത്രമേ സാധിക്കൂ’, മരളീധരൻ പറഞ്ഞു. കേരളത്തിൽ നടക്കുന്നത് ഗവർണർ-സർക്കാർ പോരല്ലെന്നും മുരളീധരൻ പറഞ്ഞു. ‘മാർക്കിസ്റ്റ് പാർട്ടിയിലെ വരേണ്യ വർഗം ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുകയാണ്.സംസ്ഥാനത്ത് ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിൽ ഇല്ലാതെ നിൽക്കുമ്പോൾ അവർക്ക് കിട്ടേണ്ട പദവിയാണ് മാർക്കിസ്റ്റ് പാർട്ടിയുടെ ബന്ധുക്കളും ഇഷ്ടക്കാരും തട്ടിയെടുക്കുന്നത്. മാധ്യമങ്ങൾ ഇത് ഗവർണർ-സർക്കാർ പോരാക്കി മാറ്റി യഥാർത്ഥ പ്രശ്നങ്ങളെ മറച്ച് പിടിക്കുകയാണ്’. ‘ഗവർണർ മുന്നോട്ട് വെച്ചത് അഴിമതി പ്രശ്നമാണ്. അദ്ദേഹം പറഞ്ഞത് തന്റെ ചുമതല രണ്ടാണ്,ഒന്ന് ഭരണഘടന സംരക്ഷിക്കുക, രണ്ട് സംസ്ഥാനത്ത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുകയെന്നതാണ്. അഴിമതി രഹിതമായ ഭരണം ഉണ്ടാകുമ്പോഴാണ് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുകയുള്ളൂ. അതിൽ ഗവർണർ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ അത് ഗവർണർ സർക്കാർ പോരാക്കി മാറ്റുന്നത് മാർക്കിസ്റ്റ് പാർട്ടിയുടെ തന്ത്രമാണ്, മാധ്യമങ്ങൾ അതേറ്റെടുക്കുന്നതും അവരുടെ ആസൂത്രണമാണ്’-മുരളീധരന്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.