കേരളത്തിലെ സാഹിത്യനായകന്‍മാര്‍ മൗനം പാലിക്കുന്നതെന്തിന്? ഇരട്ടബലി ഞെട്ടിപ്പിക്കുന്നതെന്ന് ശ്രീധരന്‍പിള്ള
1 min readകണ്ണൂര്‍: കേരളത്തില്‍ നടന്ന നരബലി ഞെട്ടിക്കുന്നതെന്നെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നോളം ഇത്രയും ക്രൂരമായ ഒരു നരബലിയുടെ കഥ കേട്ടിട്ടില്ല. ക്രൈം റേറ്റില്‍ കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് ആണ്. കൊട്ടിഘോഷിക്കാന്‍ നമുക്ക് പലതും ഉണ്ട്. പക്ഷേ കേരളം എങ്ങോട്ടാണ് പോകുന്നത് എന്ന് ഗൗരവത്തില്‍ ആലോചിക്കണം. ഉത്തരേന്ത്യയില്‍ ഒരു ബലാത്സംഗം നടന്നപ്പോള്‍ ശയന പ്രദക്ഷിണം നടത്തിയ സാഹിത്യനായകരുള്ള നാടാണിത്. അവരൊക്കെ ഇപ്പോള്‍ എന്താണ് ഒന്നും മിണ്ടാത്തതെന്നും പിഎസ് ശ്രീധരന്‍പിള്ള ചോദിച്ചു. കണ്ണൂരില്‍ നടന്ന പടയണി മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍.
അതേസമയം നരബലിക്കിരയായ പദ്മയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തി. മൃതദേഹം അടിയന്തരമായി വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പദ്മയുടെ മകന്‍ സെല്‍വരാജ് മുഖ്യമന്ത്രി രണ്ടാം തവണയും കത്ത് നല്‍കി. പദ്മയുടെ മൃതദേഹം വിട്ടു കിട്ടാനായി കഴിഞ്ഞ 18 ദിവസമായി കാത്തിരിക്കുകയാണെന്നും തമിഴ്‌നാട്ടില്‍ നിന്നും ഇവിടെ വന്ന് ബന്ധുക്കളുടെ സഹായത്തോടെ ആണ് കഴിയുന്നതെന്നും ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ കൈയില്‍ പണമില്ലെന്നും കൊച്ചിയില്‍ ഇനിയും തുടരാന്‍ സാധിക്കാത്ത നിലയാണെന്നും കുടുംബം കത്തില്‍ പറയുന്നു.